തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. മഹിളാ കൊണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായര്‍, ലീന, ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്. കേസില്‍ അറസ്റ്റിലായ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.

ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ഇതിലാണ് സംഘര്‍ഷമുണ്ടായത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ നിലകൊണ്ടു. പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *