ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ( 72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ആലപ്പുഴ സ്വദേശിയായ ഗോപാലൻ മുൻ കെഎസ്ഇബി ജീവനക്കാരനാണ്.
ചെങ്ങറിയിലേത് ഉൾപ്പടെ നിരവധി ഭൂസമര മുഖങ്ങളിൽ ഗോപാലന്റെ സാന്നിധ്യമുണ്ടായിരുന്നു. സമരസമിതിയിലെ തർക്കങ്ങളെ തുടർന്ന് അഞ്ച് വർഷം മുൻപ് ചെങ്ങറ സമരത്തിന്റെ നേതൃനിരയിൽ നിന്നും അദ്ദേഹം പിന്മാറിയിരുന്നു.
ളാഹ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരം ആരംഭിച്ചത്. കേരളത്തിലെ നിരവധി ഭൂ സമരങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സമരം ആരഭിച്ചത്.
