നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സര്‍വകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും കാനം വ്യക്തമാക്കി. കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം മാതൃകയാക്കേണ്ടത് മാര്‍പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞത്. സര്‍വ്വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്? സര്‍വ്വകക്ഷി യോഗത്തിന് എന്ത് ചെയ്യാന്‍ പറ്റും? എല്ലാവരുംകൂടിയിരുന്ന് ചായകുടിച്ച് പിരിഞ്ഞാല്‍ മതിയോ? ഒരു ബിഷപ്പിന്റെ പ്രസ്താവനയില്‍ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ്. അതിനിപ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
