കുന്ദമംഗലം: മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. പ്രിൻസിപ്പാൾ ഫിറോസ് ബാബു ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ, ഹെഡ്മാസ്റ്റർ നിയാസ് ചോല, പിടിഎ വൈസ് പ്രസിഡണ്ട് ഷാജി കാരന്തൂർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ റഷീജ പി പി വിദ്യാർത്ഥി പ്രതിനിധികളായ ഷിയ ഫാത്തിമ, മെഹന, നജ ഫാത്തിമ, ഫിദ ആയിഷ, കിറ്റുകൾ ഏറ്റുവാങ്ങി. അധ്യാപകരായ സമിർ, ഹൈറുന്നിസ, ബഷീർ വി പി, അസീസ് എന്നിവർ സംബന്ധിച്ചു.
