വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, കുന്ദമംഗലം ചാത്തമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ മുമ്പിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ എംപി ആദം മുൽസി പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു.

ചാത്തമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വേലായുധൻ സ്വാഗതംപറഞ്ഞ പരിപാടിയിൽ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി വി സംജിത് അദ്ധ്യക്ഷത വഹിച്ചു. എംപി കേളുക്കുട്ടി, സലാം, ബാബു നെല്ലൂളി ,സുധാകരൻ ടി കെ, എംപി അശോകൻ, ടി കെ ഹിതേഷ് കുമാർ, തൂലിക മോഹനൻ, എംകെ അജീഷ്, ജിജിത്ത് കുമാർ, ഷൗക്കത്തലി, ഷൈജവളപ്പിൽ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *