കുന്ദമംഗലം: കുന്ദമംഗലം എം എൽ എ റോഡിലുള്ള ധനലക്ഷ്‍മി ലോട്ടറി കടയിൽ സീരിയൽ നമ്പർ മാറ്റി പണം തട്ടിയെടുത്ത് അജ്ഞാതൻ. പതിനാല് വർഷമായി കുന്ദമംഗലത്ത് ലോട്ടറി കച്ചവടം നടത്തി വരുന്ന സുധീറിന്റെ കടയിലാണ് സംഭവം നടന്നത്.

08/09/ 2025 ന് ഭാഗ്യതാര നറക്കെടുപ്പിൽ 1000 രൂപ സമ്മാനമായി ലഭിച്ച 9627 അവസാനക്ക സീരിയൽ നമ്പർ വരുന്ന രണ്ട് ലോട്ടറികളാണ് ഇയാൾ കൃതൃമമായി നിർമിച്ചത്. കടയിൽ നിന്ന് 1000 രൂപ കൈപ്പറ്റുകയും 1000 രൂപയ്ക്ക് ലോട്ടറി വാങ്ങുകയും ചെയ്തിരുന്നു. കടയുടമ ഷോപ്പിൽ ഇല്ലാത്ത തക്കം നോക്കിയാണ് വ്യാജ ലോട്ടറിയിൽ പണത്തട്ടിപ്പ് നടന്നിരിക്കുന്നത്.

ലോട്ടറി ഏജൻസികൾ ലക്ഷ്യം വെച്ചുള്ള ഇത്തരത്തിലുള്ള തട്ടിപ്പ് ആളുകൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ ആണെന്ന് കട ഉടമ വ്യക്തമാക്കി. സംശയം തോന്നിയ കടക്കാരൻ ലോട്ടറി ആപ്പിൽ കയറി പരിശോധിച്ചപ്പോൾ ആണ് ലോട്ടറി വ്യാജനാണെന്ന് മനസിലായത്. ഇത്തരത്തിലുള്ള നിരവധി ലോട്ടറികൾ തട്ടിപ്പ് നടത്തിയാളുടെ കൈവശം കണ്ടതായി കടയിലെ ജീവനക്കാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *