കുന്ദമംഗലം : ‘മുഹമ്മദ് നബി നീതിയുടെ സാക്ഷ്യം’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഐ.ഇ.സി.ടി ഹാളിൽ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങൾ സമൂഹത്തിൽ അനിവാര്യമായ കാലഘട്ടത്തിൽ ഇത്തരം ഒരുമിച്ച് കൂടൽ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് സൗഹൃദ സന്ദേശം നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായിയിരുന്നു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി. നൗഷാദ്, ഡി.സി.സി സെക്രട്ടറി വിനോദ് പടനിലം, സി.പി.ഐ നേതാവ് ജനാർദ്ദനൻ കളരിക്കണ്ടി, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം. ബാബുമോൻ, കേരള കോൺഗ്രസ് എം. മണ്ഡലം പ്രസിഡന്റ് ഭക്തോത്തമൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ, മുതിർന്ന മാധ്യമ പ്രവർത്തകൻ രവീന്ദ്രൻ കുന്ദമംഗലം, കെ.എം.സി.ടി പ്രിൻസിപ്പൽ പ്രൊഫ. അബ്ദുൽ ഗഫൂർ, സുകൃതം കൂട്ടായ്മ ചെയർമാൻ കോയ കുന്ദമംഗലം, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എൻ. വിനോദ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് അക്ബർഷാ, വ്യാപാരി വ്യവസായി സമിതി വനിത വിങ് ജില്ല പ്രസിഡന്റ് ഷൈനിബ ബഷീർ, പ്രസ് ക്ലബ് ട്രഷറർ ഷാജി കാരന്തൂർ, നന്മ ജില്ല വൈസ് പ്രസിഡന്റ് മണിരാജ് പൂനൂർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് എം.എ. സുമയ്യ, അബൂബക്കർ തെല്ലശ്ശേരി, ലത, ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി സദറുദ്ധീൻ പുല്ലാളൂർ, വൈസ് പ്രസിഡന്റ് ആർ.കെ. അബ്ദുൽ മജീദ്, സിറാജുദ്ദീൻ ഇബ്നു ഹംസ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് സയീദ് എലങ്കമൽ സ്വാഗതവും കുന്ദമംഗലം ഏരിയ പ്രസിഡന്റ് പി.എം. ശരീഫുദ്ധീൻ നന്ദിയും പറഞ്ഞു.
