നെയ്യാര്‍ ഡാമിനരികെ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന് പരിക്ക്.ബൈക്ക് റേസിങ് നടത്തുന്നതിനിടെ മറ്റൊരു ബൈക്കിലിടിച്ച് യുവാവിന്റെ കാലൊടിയുകയായിരുന്നു . നെയ്യാര്‍ ഡാമില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ഒടിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനായാണ് യുവാവ് റേസിംഗ് നടത്തിയത്. ഇതിനിടെ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി.
അഭ്യാസപ്രകടനത്തിനിടെ റോഡിന്റെ നടുവിലേക്ക് ഉണ്ണികൃഷ്ണൻ ബൈക്ക് വെട്ടിച്ചപ്പോൾ അതുവഴി മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഈ ബൈക്കിലുണ്ടായിരുന്ന നാട്ടുകാർ ഉണ്ണികൃഷ്ണനെ മർദിക്കുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടംഗസംഘം തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നെന്ന് യുവാവ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
