ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലാനുള്ള അനുമതി നൽകി മന്ത്രിസഭാ യോഗം. വനംവകുപ്പുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകള്‍ക്കാണ് പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സ്വകാര്യ ഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരം വനംവകുപ്പ് മുഖേനെ ഉടമയ്ക്ക് മുറിക്കുന്നതിനായുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിമയസഭാ സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കും.മലയോര മേഖലയിലെ ജനതയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമഭേദഗതിക്കായുള്ള കരട് ബില്ലിനാണ് ഇപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

വനം-വന്യജീവി സംഘര്‍ഷം രൂക്ഷമായപ്പോഴും സര്‍ക്കാരിന് പെട്ടെന്ന് നടപടിയെടുക്കുന്നതിന് തടസ്സമായി നിന്നത് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളാണ്. ഇതില്‍ ഭേദഗതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ബില്‍ സഭയിലെത്തിയാല്‍ പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *