കുന്ദമംഗലം : കുന്ദമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു. വര്യട്ട്യാക്ക് കുറുമണ്ണിൽ താമസിക്കുന്ന രവീന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ദേശീയ പാതയിൽ കാരന്തൂർ മഹല്ല് ജുമാ മസ്ജിദിന് സമീപമാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജിൽ എത്തിച്ചു ചികിൽസ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: വസന്ത. മക്കൾ രമ്യ, സൗമ്യ. മരുമക്കൾ സുധീർ, ജനീഷ്
