മത്സരാർഥികളുടെ കവിളിൽ കടിച്ച് സ്നേഹം പ്രകടിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന വിവാദങ്ങൾക്ക് മറുപടി നൽകിയത്. ‘നമ്മളെപ്പറ്റി ആരെങ്കിലും വിധിയെഴുതുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണ്’ എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ വിമര്‍ശനം ഉയർന്നിരുന്നു.
ഇടിവി തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. ഈ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളെ വിധികര്‍ത്താവായ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തു.
ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തിയത്.
