കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ രാജിവച്ച സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വി.എം. സുധീരന്റെ രാജി എന്തു കാരണത്തിലാണെന്ന് അറിയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഇത് തീർത്തും വിഷമം ഉള്ള കാര്യമാണ്. അദ്ദേഹവുമായി സംസാരിക്കും. രാജി അനാരോഗ്യം മൂലമെന്നാണ് നേതൃത്വത്തെ അറിയിച്ചത്. അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരൻ. സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
പുനഃസംഘനയിൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് മുതിർന്ന നേതാവ് സുധീരന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജി. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നാണ് വി.എം സുധീരൻ രാജിപ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്.
