കുന്ദമംഗലം; എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കുന്ദമംഗലം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാവൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ലാൻ്റ് ഡെവലപ്മെൻറ് പ്രവൃത്തി പുനസ്ഥാപിക്കുക. നീർത്തട അടിസ്ഥാനത്തിൽ പ്രവൃത്തി തയ്യാറാക്കുന്നതിലെ പ്രശ്നങ്ങൾ പരിഹരിക്കുക. അശാസ്ത്രീയമായ എൻ എം എം എസ് പിൻവലിക്കുക. കൂടി കുടിശ്ശിക അനുവദിക്കുക. ദിവസവേതനം 600 ആയി ഉയർത്തുക.തൊഴിൽ ദിനങ്ങൾ 200 ആക്കി വർദ്ധിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മാർച്ച് നടത്തിയത്. സി ഐ ടിയു ജില്ലാ വൈസ് പ്രസിഡണ്ട് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട് എം എം സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണൻ ഒളവണ്ണ, പി പ്രവീൺ,സി സുരേഷ്,
കെസുരേഷ്ബാബു, രേഷ്മ തെക്കെടത്ത് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി പി സുഭാഷിണി സ്വാഗതവും പി ശങ്കരനാരായണൻ നന്ദിയും രേഖപ്പെടുത്തി
