ന്യൂ ഡൽഹി: ഭാര്യ ഒളിച്ചോടിയതിന് സഹായം നൽകി എന്ന സംശയത്തിൽ ഭാര്യാസഹോദരിയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. മറ്റ് രണ്ട് ബന്ധുക്കളെയും ആക്രമിച്ചു. നുസ്റത്ത് എന്ന യുവതിയാണ് സഹോദരീ ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. നുസ്രത്തും മറ്റു ബന്ധുക്കളുമാണ് തൻറെ ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചതെന്ന സംശയമാണ് പ്രതിയെ കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രതി ഇസ്തേഖർ അഹ്മദ് നുസ്റത്തിൻറെ വീട്ടിലെത്തിയത്. ചായയുമായി വന്ന നുസ്റത്തിനെ തൻറെ ടിഫിൻ ബോക്സിലൊളിപ്പിച്ച കത്തിയുപയോഗിച്ച് നെഞ്ചിലും കഴുത്തിലും പല തവണ ആക്രമിക്കുകയായിരുന്നു. നുസ്റത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തടയാൻ ശ്രമിച്ച മരുമകളെയും മറ്റൊരു ഭാര്യാസഹോദരിയെയും പ്രതി മർദിച്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ മറ്റു കുടുംബാംഗങ്ങൾ ചേർന്നാണ് പൊലീസിലേൽപ്പിച്ചത്. കുടുംബത്തിൻറെ ഏക ആശ്രയമായ നുസ്റത്തിൻറെ ഭർത്താവ് ജയിലിലാണ്. നാല് പെൺമക്കളുണ്ട്
