പന്തീർപാടം നന്മ റസിഡന്റ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണവും കര്‍ഷകനെ ആദരിക്കലും നടത്തി. പന്തീർപാടം അങ്ങാടിയും റസിഡന്റ്‌സ് ഏരിയയിലെ മറ്റ് റോഡുകളും ശുചീകരിച്ചു .തുടർന്ന് പഴയ കാല കര്‍ഷകൻ അഹമ്മദ്‌കുട്ടി പൂളോറതൊടുകയിൽ എന്നവരെ ആദരിച്ചു .
വാർഡ് മെമ്പർ നജീബ് പാലക്കൽ സംബന്ധിച്ചു. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എ അദ്ധ്യക്ഷത വഹിച്ചു .
ഒ സലിം , സി പി ശിഹാബ് ,മൂസക്കോയ പരപ്പിൽ ,ജയരാജൻ വി ടി , അസൈൻ പി കെ ,സലാം സി കെ ,
അരുൺ കെ ,സലിം എ കെ ,ജലീൽ പാലക്കൽ ,അബ്ദുല്ലക്കോയ, അസൈൻ പൂളോറ ,ഹനീഫ എന്നിവർ നേതൃത്വo നൽകി കെ ടി ബഷീർ സ്വാഗതവും നത്തർഷ നന്ദിയും പറഞ്ഞു.
