കോഴിക്കോട് :കുറ്റിക്കാട്ടൂർ അനൃ സംസ്ഥാനതൊഴിലാളി കഞ്ചാവുമായി പിടിയിൽ. ദുര്യോധൻ മാലിക് (38)നയാ ഗാർഹ് ഒഡീഷ ഇയാളെ കോഴിക്കോട് സിറ്റി ഡാൻസാഫും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ അരുൺ വി ആറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടി. രണ്ട് കിലോയോളം കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ ബോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാൾ പോലീസിന്റെ വലയിലായത് .

കെട്ടിടം നിർമ്മാണ തൊഴിലാളി എന്ന വ്യാജേന കേരളത്തിൽ എത്തി കഞ്ചാവ് വില്പന നടത്തി തിരിച്ച് നാട്ടിലേക്ക് പോകുന്നതാണ് ഇയാളുടെ സ്ഥിരം പരിപാടി ട്രെയിൻ മാർഗ്ഗമാണ് ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നത്.ഇയാൾ കോളേജ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രായഭേദമന്യേ കുറ്റിക്കാട്ടൂർ പരിസര പ്രദേശങ്ങളിൽ പപ്പു ബായ് എന്ന വിളിപ്പേരിൽ പരസ്യമായി കഞ്ചാവ് വില്പന നടത്തിവരികയായിരുന്നു.

ഇത്തരത്തിലുള്ള കുറച്ച് അധികം അന്യസംസ്ഥാന തൊഴിലാളികൾ കുറ്റിക്കാട്ടൂരിൽ താമസിച്ചു വരുന്നതായി പോലീസിന് വിവരം ലഭിച്ചു. കുറ്റിക്കാട്ടൂരും പരിസര പ്രദേശങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികളെ ശക്തമായ നിരീക്ഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബൈജു കെ പൗലോസ് പറഞ്ഞു. ഡാൻ സാഫ് എസ് ഐ മനോജ് എടയേടത്ത്,കെ അഖിലേഷ്,സുനോജ് കാരയിൽ,എം കെ ലതീഷ്,പി കെ സരുൺകുമാർ,ടി കെ തൗഫീഖ്,പി കെ ദിനീഷ്,മെഡിക്കൽ കോളേജ് എ എസ് ഐ അസീം ഇബ്രാഹിം,വിജീഷ് പി,ദിവാകരൻഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *