കുന്ദമംഗലം: ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ കുന്ദമംഗലം മണ്ഡലംതല സംഘാടക സമിതി ഓഫീസ് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു.
മണ്ഡലം സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. ഒ.പി.എം അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ റഹ്മാൻ, ടി.പി സുബൈർ, നൗഫൽ ഫൈസി കുറ്റിക്കാട്ടൂർ, റഹീം ആനക്കുഴിക്കര, ഇ.കെ ഹംസ ഹാജി പെരിങ്ങൊളം, എം.സി മുസ്സകുട്ടി ഹാജി കളരിക്കണ്ടി, എം.കെ മുഹമ്മദ്, പി.ടി അബ്ദുൽ അസീസ്, അമീൻ കുന്ദമംഗലം, പി. അമീൻ ഷാഫിദ് വെള്ളലശ്ശേരി, സുഹൈൽ കാരന്തൂർ, അബ്ദുൽ ജലീൽ, കെ.പി അബ്ദുസ്സലീം, റിജാസ് വയനാട്, സഫറുള്ള കൂളിമാട്,അസ്ലം മായനാട് സംസാരിച്ചു.
