കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് മുദ്ര വെച്ച കവറില്‍ ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് എ ബധറുധീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എഫ്‌ഐആര്‍ ആവശ്യമെന്ന് ഇഡി നിലപാടെടുത്തപ്പോള്‍ പ്രാഥമികാന്വേഷണം നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

മാസപ്പടി കേസില്‍ സര്‍ക്കാറിന് മെല്ലെപ്പോക്ക് നയമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഡ്വക്കറ്റ് ജനറലില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നു. എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സര്‍ക്കാറിന് നടപ്പാക്കാനാകില്ല. ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോകുക. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കും – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *