സംസ്ഥാനത്ത് നവംബറിൽ സ്കൂൾ തുറക്കാനിരിക്കെ സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനം . സ്വകാര്യ ബസുകൾ, ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാർഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ- ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ ഇന്നലെ അംഗീകരിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാർഥികള്‍ക്കുള്ള യാത്ര കണ്സഷന് തുടരാനാണ് തീരുമാനം.
സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെ എസ് ആ ര്‍ടി സി ബോണ്ട് സർവീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെ എസ് ആർ ടി സിയും ചേര്‍ന്ന് തീരുമാനിക്കും. കെ എസ് ആർ ടി സി ബസുകളില്‍ വിദ്യാർഥികള്‍ക്ക് നിലവിലുള്ള കണ്സഷന് അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്സഷന് നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.
