പ്ലസ് വണ്‍ പ്രവേശനത്തിന് അധിക സീറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍. ഏഴ് ജില്ലകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.സാമ്പത്തിക സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും പത്താംക്ലാസ് പാസായ എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം നല്‍കാനാകില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഏഴ് ജില്ലകളിൽ ഇരുപത് ശതമാനം സീറ്റുകൾ കൂട്ടിയിട്ടുണ്ട്. നിലവിലെ സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി വച്ച് അധിക ബാച്ച് അനുവദിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധി ​ഗുരുതരമാണ്. സർക്കാരിൻ്റെ പരിമിതി മനസ്സിലാക്കണം. രണ്ടാം അലോട്മെന്റ് തീർന്ന ശേഷം സർക്കാർ സ്ഥിതി വിലയിരുത്തും. എല്ലാ അലോട്മെന്റുകളും തീരുമ്പോൾ 33000 സീറ്റുകൾ മിച്ചം വരും. എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാൻ കഴിയും.

പ്ലസ് വണ്‍ സീറ്റിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.
രക്ഷിതാക്കളുടെ ആശങ്കയാണ് സഭയിൽ പ്രതിപക്ഷം ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയുടെ കണക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. രക്ഷിതാക്കളെയും കുട്ടികളെയും നിരാശപെടുത്തുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. മാനേജ്മെൻ്റ് സീറ്റുകളിൽ കൊള്ള നടക്കുകയാണ്. പണമുള്ളവ‍ർ മാത്രം പഠിച്ചാൽ മതിയെന്നാണോ സർക്കാർ പറയുന്നത്. വി.ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയണം വി ഡി സതീശൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *