കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം.

അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തിരുന്നു. ​ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡിൽ മണ്ണാറയ്ക്കൽ പറമ്പിൽ രാമനാഥൻ എന്നയാളിന്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു തൊഴിലാളികൾ. ഇവർ ജോലി ചെയ്യുന്നതിനിടെ സമീപത്തെ വീട്ടിലെ കൂറ്റൻ മതിൽ ഇടിയുകയും തൊഴിലാളികൾ കുടുങ്ങുകയുമായിരുന്നു.

മൂന്നു പേരുണ്ടായിരുന്നു. മതിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ട് ഒരു അതിഥി തൊഴിലാളി ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദയൻ ഇതിനടിയിൽ പെട്ടുപോവുകയായിരുന്നു. തലയിലേക്ക് സ്ലാബ് വന്ന് പതിക്കുകയായിരുന്നു. പ്രദേശവാസി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അദേഹത്തിന്റെ ദേഹത്തേക്ക് പാറയാണ് വീണത്. അദേഹത്തിന്റെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *