കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തിൽ പഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്തിനെ ആദരിച്ചു. പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ കുട്ടികളുടെ പഠന പുരോഗതിക്ക് വേണ്ടി ചെയർമാന്റെ നേതൃത്വത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
വിദ്യാ ഗ്രാമം പദ്ധതി,ഗണിത ശാസ്ത്ര -അടിസ്ഥാന ശാസ്ത്ര പഠനോപകരണങ്ങളുടെ വിതരണം, മാതൃസമിതി ശാക്തീകരണം,നാടക കളരി, അധ്യാപകർക്ക് ഗണിതശാസ്ത്ര ശില്പശാല, കുട്ടികളുടെ രചനാ പുസ്തകങ്ങൾ, പരിസരപഠനംപുസ്തകങ്ങൾ,ഡയറികൾ, ചുമർപത്രങ്ങൾ എന്നിവയുടെ വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തിയത്. യോഗം കുന്ദമംഗലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, ബി ആർ സി കോഡിനേറ്റർ അൻസാർ, കോയ കുന്ദമംഗലം,കെ വിജയൻ മാസ്റ്റർ ,രോഷ്മ ടീച്ചർ, ഷാജി കാരന്തുർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ശുചിത്വ പുരസ്കാരം നേടിയ കാരന്തൂർ എ എം എൽ പി സ്കൂളിന് ശുചിത്വ മിഷൻ കോർഡിനേറ്റർ ഉപഹാരം നൽകി. പടനിലം ജി. എൽ. പി സ്കൂൾ പ്രധാനധ്യാപിക മിനി സ്വാഗതവും ബി ആർ സി ട്രെയിനർ ജിഷ നന്ദിയും പറഞ്ഞു.
