ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം മണിക്കൂറുകളോളം മുടങ്ങിയപ്പോള്‍ കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടം 52000 കോടിയോളം രൂപ. 7 ബില്യൺ യുഎസ് ഡോളർ
ഇന്നലത്തെ ഓഹരി ഇടിവോടെ സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത സ്വത്ത് 121.6 ബില്യണ്‍ ആയി താഴ്ന്നു. ഇതോടെ സ്വത്തില്‍ സക്കര്‍ബര്‍ഗ് ബില്‍ഗേറ്റ്‌സിനു താഴെയെത്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബസോസ്, ബെര്‍നാഡ് ആര്‍നോള്‍ട്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിങ്ങനെയാണ് ഇപ്പോള്‍ ലോക സമ്പന്നരുടെ നിര.
മണിക്കൂറുകളോളം സര്‍വീസ് മുടങ്ങിയ ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സര്‍വീസ് പുനസ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഫെയ്‌സ്ബുക്കിന്റെയും വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടേയും പ്രവര്‍ത്തനം നിലച്ചത്.