വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് (എസ്‌ഐആർ) നവംബർ 4 മുതൽ ഡിസംബർ 4വരെ വോട്ടറെത്തേടി ബിഎൽഒ വീടുകളിലെത്തും. വീട്ടിൽ ആളില്ലെങ്കിൽ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. എല്ലാവോട്ടർമാരുടെയും ഫോൺനമ്പർ ബിഎൽഒയുടെ പക്കലുള്ളതിനാൽ എത്തുന്നസമയം മുൻകൂട്ടി അറിയിക്കും.

ബിഎൽഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻഫോറവും പൂരിപ്പിച്ച് ഒപ്പിട്ടു നൽകിയാൽമതി. ആവശ്യമെങ്കിൽ രേഖകളും നൽകണം. പുതിയഫോട്ടോ ചേർക്കാനും സൗകര്യമുണ്ട്.2002-നുശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ 12 രേഖകളിൽ ഒന്ന്‌ ഹാജരാക്കണം.

2002 ലെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് അതിലെ നിങ്ങളുടെ പേരും ഡീറ്റെയിൽസും കുറിച്ച് വെക്കണം. അത് ബിഎൽഒ നൽകുന്ന ഫോമിൽ എഴുതേണ്ടതുണ്ട്.

രണ്ട് ഫോമിൽ ഒന്ന് ബിഎൽഒ ഒപ്പിട്ട് നിങ്ങൾക്ക് തന്നെ തിരിച്ചു തരും.
അത് സൂക്ഷിച്ചു വെക്കണം. എന്തെങ്കിലും തരത്തിൽ പുതിയ ലിസ്റ്റിൽ പേര് വന്നില്ലെങ്കിൽ അപ്പീൽ നൽകാനുള്ള രേഖയാണിത്.

ഫോം പൂരിപ്പിക്കുമ്പോൾ 2002ലെ ലിസ്റ്റിൽ പേരില്ലാത്തവർ

ഇത്തരം ആളുകൾ 2002ലെ ലിസ്റ്റ്ൽ നിന്ന് നിങ്ങളുടെ പിതാവിന്റെയോ, മാതാവിന്റെയോ പേരും ഡീറ്റെയിൽസും കുറിച്ച് വെച്ച് വിവരങ്ങൾ ബിഎൽഒ നൽകുന്ന ഫോമിൽ നൽകണം. അതിനുള്ള പ്രത്യേകം കോളം ഉണ്ട്.

മാതാപിതാക്കൾ ഇല്ലെങ്കിൽ അടുത്ത ബന്ധുക്കളുടെത് നൽകുക. ഇത്തരം ആളുകൾ
ഫോം പൂരിപ്പിക്കുന്നതിന് മുന്നേ 2002 ലിസ്റ്റിൽ പെട്ട ആരുടെ വിവരമാണ് നൽകുന്നതെന്ന് തീരുമാനിച്ച് ഉറപ്പിക്കണം. പിതാവ് ഉണ്ടെങ്കിൽ പിതാവ് ഇല്ലെങ്കിൽ മാതാവ് അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ. ഇതാണ് ഓർഡർ.

ബിഎൽഒ നൽകുന്ന ഫോം പൂരിപ്പിച്ചു നൽകുമ്പോൾ ആരും ഒരു രേഖയും നൽകേണ്ടതില്ല.
പിന്നീട് അവർ പറയുന്ന സമയത്താണ് ആവശ്യമെങ്കിൽ രേഖകൾ കാണിക്കേണ്ടി വരിക.
2002 ലെ ലിസ്റ്റിൽ പേര് ഉള്ളവരും, പേരുള്ളവരുടെ മക്കളും ഒരു രേഖയും ഒരു സമയത്തും നൽകേണ്ടതില്ല.

ബാക്കിയുള്ളവർ ജനന സെർടിഫിക്കറ്റ്, പാസ്പോർട്ട്‌, ആധാർ, SSLC ബുക്ക്‌ തുടങ്ങി ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ കോപ്പി ബിഎൽഒ ആവശ്യപെടുന്ന സമയത്തു നൽകേണ്ടി വരും.

വിവിധ നാടുകളിലേക്ക് വിവാഹം ചെയ്തയച്ച പെൺമക്കൾ

2002 ന്റെ ലിസ്റ്റിൽ പെടാത്ത കല്യാണം കഴിഞ്ഞു ഇവിടേക്ക് വന്നവർ, മറ്റു നാടുകളിൽ നിന്ന് വന്നവർ അവർ ആദ്യം താമസിച്ച ഇടത്തെ 2002 ലെ ലിസ്റ്റാണ് പരിഗണിക്കേണ്ടത്.

2002 ന് ശേഷം ഇവിടെ വോട്ട് ചെയ്യുന്ന നമ്മുടെ ഭാര്യമാർ / ഭർത്താക്കന്മാർ അവരുടെ പിതാവ്/ മാതാവ് എന്നിവരുടെ ഡീറ്റെയിൽസാണ് നൽകേണ്ടത്. അത് കൊണ്ട് മുന്നേ താമസിച്ച ഇടത്തെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് മാതാ പിതാക്കളുടെ ഡീറ്റെയിൽസ് നോക്കി വെക്കണം.

കഴിഞ്ഞ ലോക സഭ ഇലക്ഷനിലെ വോട്ടേഴ്‌സ് ലിസ്റ്റ് കണക്കാക്കി ഓരോ വീട്ടിലെയും വോട്ടർമാർക്ക് അവരുടെ പേര് വെച്ചുള്ള ഫോം ആണ് നൽകുന്നത്.

അന്നത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം ഫോം ലഭിക്കും.അവരല്ലാം ഫോം പൂരിപ്പിച്ചു നൽകണം. പൂരിപ്പിച്ചു നൽകത്തവരെ വോട്ടർ മായി പരിഗണിക്കില്ല.
ഇങ്ങനെ പൂരിപ്പിച്ചു നൽകാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അവർക്ക് ഹിയറിങ്ങും ഉണ്ടാവും.

പുതുതായി വോട്ട് ചേർക്കുന്ന വർ സ്വന്തം ജനനസ്ഥലവും തിയതിയും ഉള്ള ഒരു രേഖയും
കൂടാതെ മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലവും തിയതിയും തെളിയിക്കുന്ന രേഖയും ആവശ്യപെടുന്ന സമയത്തു നൽകണം.

മരിച്ചു പോയവരെ എന്ത് ചെയ്യണം.?

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള മരിച്ചു പോയവർക്ക് വേണ്ടി പ്രത്യേകം ഫോംബിഎൽഒ മാരുടെ കൈവശം ഉണ്ടാവും. അത് പൂരിപ്പിച്ചു കൊടുത്താൽ അവരെ SIR ൽ നിന്ന് ഒഴിവാക്കും.
ഈ ഫോം ബിഎൽഒയുടെ കയ്യിൽ ഉണ്ടാവും.

എന്തൊക്കെ രേഖകൾ സൂക്ഷിച്ചു വെക്കണം :

2004 ന് ശേഷം ജനിച്ചർക്ക് മറ്റു എത് രേഖയേക്കാളും പ്രധാനം ജനന സർട്ടിഫിക്കറ്റാണ്.
ഇല്ലെങ്കിൽ SSLC, കോളേജ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ etc

ബാക്കിയുള്ള വർക്ക് SSLC, പാസ്പോർട്, ജനന സ്സർട്ടിഫിക്കറ്റ്, ആധാർ etc.. രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കിയാൽ നമ്മുടെ വോട്ട് അവകാശത്തെ ആർക്കും ഒന്നും ചെയ്യാനാവില്ല

കുന്ദമംഗലം ബി എൽ ഒ ജിതേഷ് പുറ്റാട്ട് എസ്ഐആറിന്റെ ഫോം
വിതരണം ചെയ്തു. പതിനാലാം വാർഡിലെ മഫീദ മലാക്കുഴിയിൽ എസ് ഐ ആർ ഫോം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *