നിലമ്പൂരിലും മുസ്ലീം ലീഗിൽ പൊട്ടിത്തെറി. പ്രവർത്തക സമിതി യോഗത്തിൽ നിന്ന് ഇറങ്ങി പോയി ഒരു വിഭാഗം.വിമത സ്ഥാനാർഥികളെ നിർത്താൻ ആലോചന.അഞ്ച് ഡിവിഷനുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനം.ഇന്നലെ ചേർന്ന യോഗത്തിലാണ് തർക്കം ഉണ്ടായത്. മുമ്മുള്ളി വാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി നാണികുട്ടി കൂമഞ്ചേരിയെയാണ് ഇവിടെ ലീഗ് പരിഗണിക്കുന്നത്.എന്നാല്‍ മുന്‍ കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരിയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി.

മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, കോണ്‍ഗ്രസ് മത്സരിക്കുന്ന വീട്ടിച്ചാല്‍, തോണിപ്പൊയില്‍ ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്താൻ ആണ് മുജീബ് ദേവശ്ശേരിയെ അനുകൂലിക്കുന്നവരുടെ തീരുമാനം.കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റിലും ലീഗ് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *