ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. രാഹുൽ കേരളം വിട്ടതായാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നടക്കമുള്ള ഗുരുതര വകുപ്പുകളാണ് എംഎൽഎയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് .

തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന്

നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിന്‍റെ ഹര്‍ജിയിലുണ്ട്.

അതേസമയം, രാഹുലിനായി വിമാനത്താവളങ്ങളിലടക്കം ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. രാഹുൽ തമിഴ്നാട്ടിലേക്ക് കടന്നുവെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *