കുന്ദമംഗലം: വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസം: 16 മുതൽ 21 വരെ രാജസ്ഥാനിലെ പീലാനിൽ നടക്കുന്ന ദേശീയ ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ കോഴികോട് ജില്ല ടീമിലെ റിതിക മുരളി നയിക്കും. പത്തനംതിട്ട ജില്ല ടീമിലെ റീമ മുഹമ്മദ് റാഫിയാണ് വൈസ് ക്യാപ്റ്റൻ . മറ്റ് ടീം അംഗങ്ങൾ: ശ്രീവർണിത , മിത്ര (ഇരുവരും കോഴിക്കോട്), ആര്യ, അനാമിക (ഇരുവരും തിരുവനന്തപുരം), ദേവ രമേഷ് , ആദിത്യ (ഇരുവരും കണ്ണൂർ ), അനു ജോൺ , വിസ്മയ (ഇരുവരും തൃശൂർ), സ്റ്റെനി സാജൻ (പത്തനംതിട്ട), ശ്രീനിധി (പാലക്കാട് ).കോച്ച്: സി. യൂസഫ് , അസി കോച്ചുമാർ: കലൈ മാരൻ , അലീന ആന്റണി . മാനേജർ:അഞ്ചിത .

Leave a Reply

Your email address will not be published. Required fields are marked *