2026 ജനുവരി 14 മുതൽ തൃശ്ശൂരിൽ വെച്ച് നടക്കുന്ന 64ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലയിലെ വെങ്ങര ഗ്രാമത്തിൻ്റെ അഭിമാന താരങ്ങളാണ് സഹേദരിമാരായ ഇഹലക്ഷ്മി ദിലീപും നന്ദിത പ്രദീപും. ജേഷഠാനുജന്മാരായ ദിലീപിൻ്റെയും പ്രദീപിൻ്റെയും മക്കളാണ് ഇരുവരും .

നന്ദിത പ്രദീപ് കഴിഞ്ഞ ഒരു തവണ മാപ്പിളപ്പാട്ടിലും ഒരു തവണ ഉറുദു പദ്യത്തിലും സംസ്ഥാന തലത്തിൽ മത്സരിച്ചിട്ടുണ്ട്. ഇഹലക്ഷ്മി മാപ്പിളപ്പാട്ട്, ഉറുദുഗസൽ,സoഘഗാനo എന്നീ ഇന്നത്തിലാണ് പങ്കെടുത്തത്
ഇത്തവണത്തെ പ്രത്യേക, മഹാകവി മൊയീൻ കുട്ടി വൈദ്യരുടെ കൃതിയാണ് ഇരുവരും ആലപിക്കുന്നത്. മുഹ്സീൻ ഗുരുക്കൾ ചിട്ടപ്പെടുത്തി, സിമ്യ ഹമ്ദാന്റെ ശിഷ്യണത്തിലാണ് മാപ്പിളപ്പാട്ട് അഭ്യസിച്ചത്.
കണ്ണൂർ ജില്ലയിൽ നിന്നും കാസർഗോഡ് ജില്ലയിൽ നിന്നും Hss, HS വിഭാഗത്തിൽ ആണ് ഇരുവരും മത്സരിക്കുന്നത്.

ഇഹലക്ഷമിയുടെ ഗസൽ പരിശീലകർ കണ്ണൂർ അലവിൽ സ്വദേശിമാരായ ബിജേഷ്, ശ്രീദ്ധ ബിജേഷ് ദമ്പതിമാരാണ്. നന്ദിത പ്രദീപിൻ്റെ ഉറുദു പദ്യം പരിശീലിപ്പിച്ചത് കോഴിക്കോടുള്ള ഖാദർ മാസ്റ്ററും. പിലിക്കോട് സ്വദേശി ജീജയാണ് ഇഹലക്ഷ്മിയുടെ അമ്മ സഹോദരി ദയ ലക്ഷ്മി. പ്രദീപൻ പ്രിയ ദമ്പതികളുടെ മകളാണ് നന്ദിത സഹോദരി തൻവി പ്രദീപ്.

Leave a Reply

Your email address will not be published. Required fields are marked *