സ്കോട്ട്ലൻഡിൻ്റെ ടി-20 ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്തത് 12 വയസ്സുകാരി റെബേക്ക ഡൗണി. ജഴ്സി ഡിസൈൻ ചെയ്യുന്നതിനായി സ്കോട്ട്ലൻഡ് ക്രിക്കറ്റ് ബോർഡ് നടത്തിയ മത്സരത്തിൽ ഒന്നാമതെത്തിയ മിടുക്കിയാണ് റെബേക്ക. റെബേക്കയുടെ ലോകകപ്പിലെ സ്കോട്ട്‌ലൻഡിൻ്റെ ജഴ്സി ഏറെ ചർച്ച ആയിരുന്നു.
ഈസ്റ്റ് ലോതിയാനിലാണ് റെബേക്ക താമസിക്കുന്നത്. രാജ്യത്തുടനീളമുള്ള 200 സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് റെബേക്കയുടെ ജഴ്സി ക്രിക്കറ്റ് ബോർഡ് ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. സ്കോട്ട്ലൻഡ് ദേശീയ ചിഹ്നത്തിലെ കള്ളിമുൾച്ചെടിയിൽ നിന്നാണ് ഈ ഡിസൈനു വേണ്ട നിറങ്ങൾ റെബേക്ക തിരഞ്ഞെടുത്തത്.
