ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി.ട്വന്റി ട്വന്റിയും യു.ഡി.എഫും ചേര്‍ന്ന് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സാവുകയായിരുന്നു.ഒമ്പതിനെതിരെ 12 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്.

21 അംഗങ്ങളുള്ള ചെല്ലാനം പഞ്ചായത്തിൽ എല്‍.ഡി.എഫിന് 9 സീറ്റ്, ട്വന്റി ട്വന്റിക്ക് 8 സീറ്റ്, യു.ഡി.എഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില.അവിശ്വാസത്തെ അനുകൂലിച്ച് 12 പേര്‍ വോട്ട് ചെയ്തു. എതിര്‍ത്ത് ഒമ്പത് വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസും ട്വന്റി ട്വന്റിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടും
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സാജിത മുമ്പാകെയാണ് ട്വന്റി ട്വന്റിയുടെ എട്ട് അംഗങ്ങളും കോണ്‍ഗ്രസിന്റെ നാല് അംഗങ്ങളും ചേര്‍ന്ന 12 പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 21 അംഗ പഞ്ചായത്തില്‍ എല്‍.ഡി. എഫിന് ഒമ്പത് അംഗങ്ങളാണുള്ളത്.

ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.അതേസമയം കോണ്‍ഗ്രസിന്റേത് അവസരവാദ കൂട്ടൂകെട്ടെന്നാണ് ഇടതു മുന്നണി പറഞ്ഞു. ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ ഇത് തിരിച്ചടിയാകുമെന്നും നേതൃത്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *