സർക്കാർ മെഡിക്കൽ കോളേജിലെ ശമ്പളപരിഷ്കരണ കുടിശിക വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരമുണ്ടാകുമെന്ന മുന്നറിയിപ്പുമായി KGMCTA. നിലവിലെ കുടിശ്ശിക നൽകുന്നതുവരെ ചട്ടപ്പടി സമരവും നിസ്സഹകരണവും റിലേ സത്യാഗ്രഹവും തുടരും. ഇന്നലെ വന്ന ഉത്തരവിൽ 2016 മുതൽ നൽകേണ്ട കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ലെന്നും KGMCTA വ്യക്തമാക്കുന്നു.

കേന്ദ്ര നിർവാഹക സമിതി വരും ദിവസങ്ങളിൽ യോഗം ചേരും. ഉടൻ പ്രശ്നം പരിഹരിച്ചില്ലങ്കിൽ തുടർ സമരങ്ങൾ ശക്തമാകുമെന്ന് KGMCTA പറഞ്ഞു. സമരത്തിന്റെ ഭാഗമായി തീരുമാനിച്ച ഒ.പി. ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും താൽക്കാലികമായി പിൻവലിച്ചിരുന്നു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന സെക്രട്ടറി തല ചർച്ചക്ക് പിന്നാലെയാണ്. എന്നാൽ ഇന്നലെ വന്ന ഉത്തരവിൽ ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഇതോടെ ആണ് സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി KGMCTA രം​ഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *