പോക്സോ കേസിലും പ്രതിയായ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയ പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി മോന്‍സന്റെ ജീവനക്കാര്‍. മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി . പെൺകുട്ടിയുടെ പരാതി ഒതുക്കാൻ മോൻസന്റെ ജീവനക്കാർ കുട്ടിയെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു എന്നാണ് റിപ്പോർട്ട് . ഇതിനിടെ പുരാവ്സ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കിലിന്റെ റിമാൻഡ് അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാൻഡ് നീട്ടിയത്.
ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയേത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.
കേസിൽ മോൻസന്റെ അറസ്റ്റിനായി കോടതിയിൽ ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നല്‍കും. പെൺകുട്ടി മോൻസന്റെ വീട്ടിൽ താമസിച്ചതിന്റെ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
