യുഡിഎഫിന്റെ പുതുയുഗ യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ചരിത്രത്തില്‍ ഇല്ലാത്തത്ര കടക്കെണിയിലേക്ക് സംസ്ഥാനത്തെ ജനങ്ങളെ തള്ളിയിട്ട ശേഷമാണ് ഭരണകൂടം വിടപറയുന്നത് എന്ന് സതീശന് കുറ്റപ്പെടുത്തി.ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയില്‍ കെട്ടിവെച്ചാണ് പിണറായി വിജയന് അടുത്ത മാസം സലാം പറയാന്‍ പോകുന്നത് എന്നും സതീശന് ആഞ്ഞടിച്ചു.വരാനിരിക്കുന്ന തലമുറയുടെ കേരളത്തെ പിണറായി സര്‍ക്കാര്‍ ഇല്ലാതെയാക്കിയെന്നും കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ സര്‍ക്കാരിനെതിരായ ജനരോഷം ആളിക്കത്തുകയാണ് എന്നും സതീശന് പറഞ്ഞു. സകല മേഖലകളിലും സര്‍ക്കാര്‍ പരാജയമാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥ ഏത് അവസ്ഥയിലാണ് എന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയില്ല എന്നും സതീശന് പറഞ്ഞു.ആരോഗ്യരംഗത്തിനെതിരെയും സതീശന് രംഗത്തുവന്നു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. കുട്ടികള്‍ പുറത്തേക്ക് പോകുകയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകര്‍ന്നു. ഈ പോക്ക് പോയാല്‍ കേരളം വൃദ്ധസദനമായി മാറുമെന്നും സതീശന് പറഞ്ഞു.കേരളത്തിലെ ക്രമാസമാധാനത്തെക്കുറിച്ചും സതീശന് വിമര്‍ശനമുന്നയിച്ചു. നിങ്ങള്‍ ഭരിക്കുന്ന കേരളം ബിഹാറാണോ എന്നും സകല ക്രിമിനലുകളും പുറത്താണ് എന്നും സതീശന് പറഞ്ഞു.കേരളത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. മയക്കുമരുന്നു മാഫിയ കേരളത്തെ അടക്കിഭരിക്കുകയാണ്. എന്ത് ഭരണമാണിത് എന്നും സതീശന് ചോദിച്ചു. ടി പി കേസ് പ്രതികള്‍ക്ക് ആയിരത്തിയതിലധികം ദിവസം പരോള്‍ ലഭിക്കുന്നു.മയക്കുമരുന്നില്‍ ഈ നാടിനെ മുക്കിക്കൊല്ലുന്നത് മൂലം ഒരു തലമുറ നശിക്കുകയാണ് എന്നും സതീശന് വിമര്‍ശിച്ചു. ഇടത് സര്‍ക്കാര്‍ കേരളത്തെ മയക്കുമരുന്നിന്റെ ആസ്ഥാനമായി മാറ്റിയെന്നും സതീശന് കുറ്റപ്പെടുത്തി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
