കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍, അനുപമയ്ക്കും അജിത്തിനും എതിരെ അജിത്തിന്റെ ആദ്യഭാര്യ നസിയ.അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്നും ആ സമ്മതപത്രം കണ്ടിരുന്നുവെന്നും അജിത്തിന്‍റെ ആദ്യ ഭാര്യ നാസില പറഞ്ഞു . പൂർണ്ണ ബോധ്യത്തോടെയാണ് കുട്ടിയെ നൽകാൻ അനുപ ഒപ്പിട്ട് നൽകിയത്. അനുപമയും അജിത്തുമായുള്ള ബന്ധം താൻ ചോദ്യം ചെയ്തിരുന്നുവെന്നും നാസില പറയുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്ന ന്യായീകരണമാണ് അന്ന് അജിത്ത് നൽകിയത്. സമ്മര്‍ദം മൂലമാണ് ഡിവോഴ്സ് ചെയ്തത്. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചുവെന്നും നാസില ആരോപിച്ചു. വിവാഹമോചനത്തിന് തയ്യാറല്ല എന്നു പറഞ്ഞു അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നും അവർ പറയുന്നു.

അതേസമയം നാസിലയുടെ ആരോപണം നിഷേധിച്ച് അനുപമ രംഗത്തെത്തി. സമ്മതപത്രം എഴുതി വാങ്ങിയ സമയത്ത് അജിത്തിന്‍റെ ആദ്യ ഭാര്യ അവിടെ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങി. പെറ്റമ്മ എന്ന നിലയിൽ നീതി നൽകേണ്ടവർ തന്‍റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്നും അനുപമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *