കുന്ദമംഗലം: പ്രവാസി വ്യവസായി കണ്ണാടിക്കൽ അബ്ദുല്ല ഇത്തവണയും 3200 റമദാൻ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാണ്​. ഖത്തറിലെ കേരള ഫുഡ്സ് സ്ഥാപനത്തിൻ്റെ ഉടമയായ അബ്ദുല്ല, ത​ൻ്റെ കമ്പനിയുടെ ടച്ച് ചാരിറ്റബിൾ സൊസൈറ്റി വഴിയാണ് സഹായം എത്തിക്കുന്നത്.

വാടക വീട്ടിലും മറ്റും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കാണ്​ അദ്ദേഹത്തി​ൻ്റെസഹായം കാരുണ്യത്തണലാവുന്നത്​. നിർധനർക്കായി കോഴിക്കോട് ജില്ലയിലെ പയമ്പ്രയിൽ 50 വീടുകൾ നിർമ്മിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്​. അതിൽ 26വീടുകൾ പൂർത്തിയായി. 26വീടുകൾഅർഹരായവർക്ക് നൽകി. ബാക്കിയുള്ളവയുടെ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്​. മനുഷ്യസ്നേഹമാണ് ത​ൻ്റെശക്തിയെന്ന്​ ജാതി-മത ഭേദമന്യേ സഹായം എത്തിക്കുന്ന അബ്​ദുല്ല പറയുന്നു.

വയനാട്​ ചൂരൽമലയിലെയും മലപ്പുറം കവളപ്പാറയിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴും ദുരിതബാധിതർക്ക്​ സഹായവുമായി അദ്ദേഹം രംഗത്തു വന്നിരുന്നു. വയനാട്ടിലെ പനമരം ഉൾപ്പെടെയുള്ള സ്​ഥലങ്ങളിലും അദ്ദേഹത്തി​ൻ്റെ സഹായഹസ്തം എത്തി.

ദുരിതബാധിതർക്കായി ഭൂമി നൽകിയും ഭക്ഷണക്കിറ്റുകൾ ഒരുക്കിയും അദ്ദേഹത്തി​ൻ്റെ കാരുണ്യ പ്രവർത്തന ജീവിതം തുടരുകയാണ്​. ഇടതു കൈ ചെയ്യുന്നത്​ വലതുകൈ അറിയരുത്​ എന്ന രീതിയിലാണ്​ അദ്ദേഹത്തി​ൻ്റെ പ്രവർത്തനങ്ങൾ. അതുകൊണ്ടാണ്​ പ്രവാസ ദേശത്ത്​ നിന്നുകൊണ്ടു തന്നെ അദ്ദേഹം ഈ ​പ്രവർത്തനങ്ങൾക്ക്​ മുന്നിട്ടിറങ്ങുന്നത്​. സമൂഹത്തി​ൻ്റെ പ്രശംസകളല്ല, ദൈവപ്രീതിയാണ്​ പ്രധാനമെന്ന്​ അദ്ദേഹം കരുതുന്നു.സഞ്ചാരം നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *