റാപ്പറും ഗാനരചയിതാവുമായ വേടന്‍ വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായി നവമി ലതയാണ് വധു. സബ് രജിസ്ട്രാർ തൃശ്ശൂരിലെ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ ചെയ്‌തത്‌. വേടന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചരമണിയോടെയാണ് വിവാഹം നടന്നത്. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസിലാണ് ഇരുവരും വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരുന്നത്.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തിയ ഹാപ്പിനസ്സ് ഫെസ്റ്റിവലില്‍ വിവാഹക്കാര്യം വേടന്‍ പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചതിന് പിന്നാലെ വേടന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *