2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് ഏറ്റുവാങ്ങി.ഡല്‍ഹിയില്‍ നടന്ന 67-ാത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നാഡിയു നടനെ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. 2018 ല്‍ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്

തമിഴ്‌നടൻ ധനുഷിനും ഹിന്ദി നടൻ മനോജ് ബാജ്‌പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്. മികച്ച അംഗീകാരം തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ട്. മലയാളികളുടെ സർഗാത്മകത താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *