മാനാഞ്ചിറയുടെയും കോഴിക്കോട് ബീച്ചിന്റെയും നഗരവീഥികളുടെയും സരോവരത്തിന്റെയുമെല്ലാം മനോഹാരിതയ്ക്ക് ഇനി തിളക്കം ഡബിളാകും. കെഎസ്‌ആർടിസിയുടെ ഡബിൾ ഡക്കർ സിറ്റി ബസ്‌ കോഴിക്കോടൻ കാഴ്ചകൾ പകര്‍ത്താൻ നിരത്തിലോടും. മാവൂര്‍ റോ‍ഡ് കെഎസ്ആര്‍ടിസി ടെര്‍മിനലിൽ ഇന്ന് രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.

സ്വിച്ച്‌ മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക്കൽ ബസാണ്‌ സർവീസ്‌ നടത്തുക. രണ്ട്‌ നിലകളിലുമായി 65 സീറ്റാണ്. മുകൾ നിലയിലെ സീറ്റിലിരുന്നുള്ള യാത്രക്കാണ് ഏവരും കാത്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ ഡബിൾ ഡക്കര്‍ ബസ് സർവീസ്‌ നടത്തുന്നുണ്ട്‌. ​

Leave a Reply

Your email address will not be published. Required fields are marked *