കാരന്തൂർ: കുന്ദമംഗലം നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ നിലവിലെ എംഎൽഎയായ പി.ടി.എ റഹിം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ഇടതുമുന്നണി (LDF) പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കും.

മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ കാരന്തൂരിൽ നിന്ന് ആരംഭിച്ചു. കുന്ദമം ഗലം ,ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ, ഒളവണ്ണ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ റോഡ് ഷോയിലുടെപ്രചാരണത്തിന് തുടക്കം. പ്രവർത്തകരും നാട്ടുകാരും വലിയ ആവേശത്തോടെ പങ്കെടുത്തതോടെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂട് കൂടുതൽ ഉയർന്നിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് റഹീം. കൊടുവള്ളി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ നിയമസഭാ രാഷ്ട്രീയത്തിന് തുടക്കം. പിന്നീട് കുന്ദമംഗലം മണ്ഡലത്തിലേക്ക് മാറിയ അദ്ദേഹം തുടർച്ചയായ വിജയങ്ങളിലൂടെ ശക്തമായ ജനപിന്തുണ നേടിയ നേതാവായി മാറി.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് റഹീം ആദ്യമായി നിയമസഭയിലെത്തിയത്. അന്ന് അദ്ദേഹം കൊടുവള്ളി മണ്ഡലത്തിൽ നിന്നാണ് 7506വോട്ടിനാണ് വിജയിച്ചത്. പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം കുന്ദമംഗലം മണ്ഡലത്തിലേക്ക് മാറി മത്സരിക്കുകയും അവിടെ ശക്തമായ പിന്തുണ നേടുകയും ചെയ്തു.

2011 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം മണ്ഡലത്തിൽ നിന്ന് മത്സരിച്ച റഹീം ഏകദേശം 3269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തുടർന്ന് 2016 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇടതുമുന്നണി പിന്തുണയോടെ മത്സരിച്ച അദ്ദേഹം 77,410 വോട്ടുകൾ നേടി 11,205 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്നത്തെ വിജയം.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും റഹീം വിജയതുടർച്ച നിലനിർത്തി. 85,138 വോട്ടുകൾ നേടി 10,276 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എതിരാളിയെ പരാജയപ്പെടുത്തി. തുടർച്ചയായ മൂന്നാം വിജയത്തിലൂടെ മണ്ഡലത്തിൽ തന്റെ രാഷ്ട്രീയ ശക്തി അദ്ദേഹം വീണ്ടും ഉറപ്പിച്ചു.

കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച രാഷ്ട്രീയ യാത്ര കുന്ദമംഗലത്ത് ശക്തമായ ജനപിന്തുണയോടെ മുന്നേറുകയാണ്. നിയമസഭയിൽ സജീവമായ ഇടപെടലുകളും മണ്ഡല വികസന പ്രവർത്തനങ്ങളും റഹീമിനെ ജില്ലയിലെ ശ്രദ്ധേയ രാഷ്ട്രീയ നേതാക്കളിലൊരാളാക്കി മാറ്റിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *