കുന്ദമംഗലം: കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ദുർഭരണത്തിനെതിരെ ഏപ്രിൽ 9ന് കേരള ജനത ഒറ്റക്കെട്ടായി വിധിയെഴുതുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പ്രസ്താവിച്ചു.

മുസ്ലിംലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മിറ്റി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ എം എ റഷീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുസ്ലിംലീഗ് നേതാക്കളായ കെ പി കോയ, ഒ സലിം, എം ബാബുമോൻ, സി അബ്ദുൽ ഗഫൂർ, കെ എം അഹമ്മദ്, കെ ബഷിർ മാസ്റ്റർ, ടി എം സി അബൂബക്കർ, കെ സക്കീർ കെ പി സൈഫുദ്ദീൻ, എ പി അഷ്റഫ്,ജി കെ ഉബൈദ്, എൻ എം അൽത്താഫ് അഹമ്മദ് , തൂലിക മോഹനൻ, ജിജിത് പൈങ്ങോട്ടുപുറം, ഷാജി പുൽകുന്നമ്മേൽ, ശ്രീബ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ പി അബ്ബാസ് സ്വാഗതവും ട്രഷറർ ഫൈസൽ അരീപ്പുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *