ഫറോക്കിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിനുള്ളിലേക്ക് ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച രാവിലെ ഏഴോടെ അഴിഞ്ഞിലം കരുമകൻകാവിനു സമീപമാണ് സംഭവം നടന്നത്. ഫാറൂഖ് കോളേജിൽ നിന്ന് കാരാട് ഭാഗത്തേക്ക് സർവീസ് നടത്താൻ പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബസിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. മേത്തിൽതൊടി പ്രദീപിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്താണ് ബസ് വീടിന്റെ ചുമരിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർക്കും മറ്റ് യാത്രക്കാർക്കും പരിക്കില്ലെന്നത് ആശ്വാസകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *