കൊടുവള്ളി : യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസ് ഇന്ന് താമരശ്ശേരി , ഓമശ്ശേരി പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ ഒൻപത് മണിക്ക് താമരശ്ശേരി പഞ്ചായത്തിലെ കാരാടിയിൽ നിന്നാരംഭിച്ച് ഓടക്കുന്ന് പരപ്പൻപൊയിൽ, ഈർപ്പോണ, തച്ചംപൊയിൽ, അവേലം, പൂക്കോട്, കോരങ്ങാട്, ചുങ്കം കുടുക്കിലുമ്മാരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചക്ക് അണ്ടോണയിൽ സമാപിക്കും. ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിൽ നിന്നാരംഭിച്ച് വിന്നേഴ്സ്, ചുണ്ടക്കുന്ന്, ചാമോറ, കാട്ടുമുണ്ട, പെരുവില്ലി, വേനപ്പാറ, അമ്പലത്തിങ്ങൽ, മുടൂർ, മങ്ങാട്, മുണ്ടുപാറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം ഏഴ് മണിക്ക് ഓമശ്ശേരിയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *