ആയഞ്ചേരി : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തോട് ഇടത് സർക്കാർ കാണിച്ച അവഹേളനത്തിന് വോട്ടിലൂടെ മറുപടി നൽകണമെന്ന് ദളിത് കോൺസ് ജില്ലാ സെക്രട്ടറി ശീതൾ രാജ് പറഞ്ഞു. യുഡിഎഫ് സ്ഥാർത്ഥി പാറക്കൽ അബ്ദുള്ളയുടെ വിജയത്തിനായി കുറ്റ്യാടി മണ്ഡലം പട്ടിജാതി പട്ടിക വിഭാഗത്തിൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .അദ്ദേഹം. യഥേഷ്ടം ലഭ്യമായിരുന്ന വീട് നിർമ്മാണ ഫണ്ട് ലൈഫ് പദ്ധതിയിലൂടെ മാറ്റിമറിച്ചും അതിലൂടെ ഭൂമി വാങ്ങലിന് ഫണ്ട് കുറച്ചും പട്ടികജാതിക്കാരെ വെല്ലുവിളിച്ചിരിക്കുകയാണ്. ആനുകൂല്യം ലഭിക്കാൻ നിയമനിർമ്മാണ വെള്ളം ചേർത്തതായും അദ്ദേഹം പറഞ്ഞു. ശ്രീധരൻ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു.
വി. എം ചന്ദ്രൻ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി.വി അജിത്ത്, എൻ.കെ ബാലകൃഷ്ണൻ,നാണു കൂമുള്ളി തുടങ്ങിയവർ പ്രസംഗിച്ചു. എ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *