രാജ്യത്ത് 100 കോടി ജനങ്ങൾക്ക് വാക്സിൻ എന്ന ചരിത്രനേട്ടത്തിൻ്റെ ഭാഗമായി ബി ജെ പി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെയും മഹിളാ മോർച്ച മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ കുന്ദമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആദരിച്ചു ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി. കെ സജീവൻ ഉദ്ഘാടനം ചെയ്തു.മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ: രമ്യ മുരളി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: ഹസീന കരീം, സംസ്ഥാന സമിതി അംഗം ടി.പി സുരേഷ്, ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ, വാർഡ് മെമ്പർ ലിബ്നരാജേഷ് എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രസീത സ്വാഗതവും, ബി ജെ പി ജില്ലാ കമ്മറ്റി മെമ്പർ ബിന്ദു മോൾ നന്ദിയും പറഞ്ഞു. കണ്ണടപ്പിൽ ചന്ദ്രൻ ,കെ പി ഗണേശൻ, വി. മുരളീധരൻ, പി.ലീന, എം ജി.വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽക
