പത്തനംതിട്ട ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എംസി റോഡിൽ നാളെ (2026 ഏപ്രിൽ 04) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിരുവല്ല മുതൽ ചങ്ങനാശേരി വരെ ഇന്നും (2026 ഏപ്രിൽ 03) നാളെയും ഉച്ചയ്ക്കു 12 മുതൽ 6 വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും. ഉച്ചയ്ക്കു 12 മുതൽ തിരുവല്ല, ചങ്ങനാശേരി റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടും. ഉച്ചയ്ക്കു 1 മണി മുതൽ തിരുവല്ല ടൗണിലേക്കും ചങ്ങനാശേരിയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും. ഉച്ചയ്ക്കു 2 മണി മുതൽ തിരുവല്ല സമ്മേളന സ്ഥലം മുതൽ ചങ്ങനാശേരി ടൗൺ വരെ വാഹന ഗതാഗതം ഒഴിവാക്കി പൊലീസിന്റെ പൂർണ നിയന്ത്രണത്തിലാക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഇതേ നിയന്ത്രണങ്ങൾ ഇന്നു നടക്കുന്ന റിഹേഴ്സൽ സമയത്തും ഉണ്ടായിരിക്കും.

ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ ആലപ്പുഴയിൽ നിന്ന് എസി റോഡിലൂടെ കോട്ടയത്തേയ്ക്കു വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾ കിടങ്ങറ ജംക് ഷനിൽ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എംസി റോഡിൽ പൂന്നമൂട് വഴി പോകണം. ആലപ്പുഴയിൽനിന്ന് തിരുവല്ലയ്ക്കു പോകുന്ന വാഹനങ്ങൾ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാർ വഴി തിരുവല്ല – അമ്പലപ്പുഴ റോഡിലൂടെ പോകണം. ആലപ്പുഴയിൽനിന്ന് എസി റോഡിലൂടെ ചങ്ങനാശേരിയിൽനിന്ന് വരുന്ന കെഎസ്ആർടിസി വാഹനങ്ങൾ ആലപ്പുഴ റോഡിൽ കൈലാത്ത് പമ്പിലും മാതാവേ ബ്രിഡ്ജ് ഗ്രൗണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കും. ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്കുള്ള വാഹനങ്ങൾ ചേർത്തല, തണ്ണീർമുക്കം, കുമരകം വഴി പോകണം. ചങ്ങനാശേരിയിൽ നിന്നു പോകുന്ന വാഹനങ്ങൾ ചങ്ങനാശേരി മാർക്കറ്റ് ഭാഗത്തുനിന്നു തിരുവല്ലയ്ക്കു പോകുന്ന വാഹനങ്ങൾ എസ്എച്ച് ജംക് ഷനിൽ നിന്നു പായിപ്പാടേക്കു പോകണം. കറുകച്ചാലിലേക്കുള്ള വാഹനങ്ങൾ ചങ്ങനാശേരി സെൻട്രൽ ജംക് ഷൻ വഴി പോകണം.

ചങ്ങനാശേരിയിൽ നിന്നു പോകുന്ന വാഹനങ്ങൾ∙ ചങ്ങനാശേരി മാർക്കറ്റ് ഭാഗത്തുനിന്നു തിരുവല്ലയ്ക്കു പോകുന്ന വാഹനങ്ങൾ എസ്എച്ച് ജംക് ഷനിൽനിന്നു പായിപ്പാടേക്കു പോകണം. കറുകച്ചാലിലേക്കുള്ള വാഹനങ്ങൾ ചങ്ങനാശേരി സെൻട്രൽ ജംക് ഷൻ വഴി പോകണം.

ചങ്ങനാശേരിയിൽ നിന്നും എസി റോഡ് വഴി ആലപ്പുഴയ്ക്കു പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ടൗണിൽ പോസ്റ്റ്ഓഫിസ് ജംക് ഷൻ- പുഴവാത് അമ്പലം റോഡിൽ കൂടി ഇഎംഎസ് റോഡ് വഴി മനക്കച്ചിറ കുരിശടി വഴി എസി റോഡിലെത്തി ആലപ്പുഴയ്ക്കു പോകണം. (ഈ വഴി വൺ വേ ആയിരിക്കും).

കോട്ടയത്തുനിന്നു പോകുന്ന വാഹനങ്ങൾ∙ എംസി റോഡിൽ കൂടി തിരുവല്ലയ്ക്കു പോകുന്ന വാഹനങ്ങൾ മതുമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ഒഴികെയുളള വാഹനങ്ങൾ പാലാത്ര ജം ക് ഷനിൽ നിന്നും ബൈപ്പാസിലൂടെ എസ്എച്ച് ജം ക് ഷനിലെത്തി നാലുകോടി, പായിപ്പാട് വഴി കവിയൂർ ഭാഗത്തേയ്ക്കു പോകണം.

കോട്ടയത്തു നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വാഹനങ്ങൾ കഞ്ഞിക്കുഴി, വടവാതൂർ, മണർകാട്, പുതുപ്പളളി, കറുകച്ചാൽ, മല്ലപ്പളളി, കോഴഞ്ചേരി വഴി തിരുവനന്തപുരം പോകേണ്ടതാണ്.

കോട്ടയം ഭാഗത്തു നിന്നും പത്തനംതിട്ടയ്ക്കുള്ള വാഹനങ്ങൾ കഞ്ഞിക്കുഴി, പുതുപ്പളളി, കറുകച്ചാൽ, നെടുങ്ങാടപ്പള്ളി, മല്ലപ്പളളി, പുല്ലാട്, കോഴഞ്ചേരി വഴി പോകണം.

കോട്ടയത്തു നിന്നും ആലപ്പുഴയ്ക്കു പോകേണ്ട വാഹനങ്ങൾ കുമരകം, തണ്ണീർമുക്കം, ചേർത്തല വഴി പോകണം.

തിരുവനന്തപുരത്തു നിന്നു വരുന്ന വാഹനങ്ങൾ ∙ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേയ്ക്കു പോകുന്ന വാഹനങ്ങൾ മുളക്കുഴ, പുത്തൻകാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പളളി, മണർകാട് ബൈപ്പാസ് റോഡ് പട്ടിത്താനം ജംക് ഷനിലെത്തി എറണാകുളത്തേക്കും കോട്ടയത്തേക്കും പോകേണ്ടവർ മണർകാട് ഭാഗത്ത് നിന്നും കെകെ റോഡ് വഴി പോകണം.

തിരുവനന്തപുരത്ത്‌ നിന്നും എംസി റോഡ് വഴി എറണാകുളത്തേക്കു പോകുന്ന വാഹനങ്ങൾ ചെങ്ങന്നൂരിൽ നിന്നും മുണ്ടൻകാവ്, പാണ്ടനാട്, പരുമല, മാന്നാർ, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവേയിലെത്തിയോ ആല്ലെങ്കിൽ ചക്കുളത്തുകാവിൽനിന്നു മുട്ടാർ, കിടങ്ങറ, വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴി എറണാകുളത്തേക്കു പോകണം.

പത്തനംതിട്ട – തിരുവല്ല ഭാഗത്തെ നിയന്ത്രണങ്ങൾ ∙ ചെങ്ങന്നൂർ ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്കു എംസി റോഡ് വഴി വരുന്ന വാഹനങ്ങൾ ടീന ജംക് ഷനിൽ നിന്നും തിരിഞ്ഞ് പൊടിയാടി നീരേറ്റുപുറം വഴി കിടങ്ങറയിലെത്തി എസി റോഡ് വഴി പോകണം.

പത്തനംതിട്ടയിൽ നിന്നും തിരുവല്ലയിലേക്കു വരുന്ന വാഹനങ്ങൾ തോട്ടഭാഗം ജംക് ഷനിൽ നിന്നും കവിയൂർ വഴി തിരിഞ്ഞു പോകണം. മാവേലിക്കര ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പൊടിയാടി ജംക് ഷനിൽ നിന്നും തിരിഞ്ഞ് നീരേറ്റുപുറം കിടങ്ങറ വഴി എസി റോഡിൽ കൂടി പോകണം. മല്ലപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കിഴക്കൻ മുത്തൂർ ജംക് ഷനിൽ നിന്നും തിരിഞ്ഞ് കവിയൂർ വഴി പോകണം.

Leave a Reply

Your email address will not be published. Required fields are marked *