പട്ടാമ്പി ഓങ്ങല്ലൂർ കള്ളാടിപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി. ഓങ്ങല്ലൂറിലെ കള്ളാടിപ്പറ്റ എൽ പി സ്കൂളിൽ എത്തി മുഹ്സിൻ വോട്ടർമാരെ കാണുകയും അവർക്ക് ഹസ്‌തദാനം നൽകുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഉടൻ തന്നെ സ്ഥാനാർഥി മുഹമ്മദ് മുഹ്സിനോട് ബൂത്തിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു.

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *