ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) യുടെതാണ് മൃതദേഹം എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ട്. ഒന്നര വർഷമായി കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്.

മൂന്നുദിവസമായി ഭാസ്കരൻ പിള്ളയെ വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ ലഭിച്ചിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്നാണ് ഫോൺ വിളിച്ചത്. സാധാരണ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഇയാൾ വീട്ടിലെത്തിയിരുന്നത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. ദുരൂഹത ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *