കോഴിക്കോട്: നഗരത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി ഡാൻസാഫ് സംഘം വീണ്ടും വൻ ലഹരി വേട്ട . 108 ഗ്രാം എംഡിഎംഎയുമായി 21 കാരി ഉൾപ്പെടെ മൂന്ന് പേരെയാണ് പിടിയിലായത്.

ചേവായൂർ പോലീസ് പരിധിയിലെ ഇരിങ്ങാടം പള്ളി സമീപമുള്ള സ്വകാര്യ ലോഡ്ജിൽ വെച്ച് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. മെറിൻ ജോസഫ് ഐപിഎസ് ) ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്.

പിടിയിലായവരിൽ ബേപ്പൂർ സ്വദേശി അമൽ കുമാറും പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദും സ്ഥിരം ലഹരി വില്പനക്കാരാണ്. അമൽ കുമാർ മുൻപ് ബേപ്പൂർ പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായി രണ്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് പോലീസ് അറിയിച്ചു.

സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ടാണ് ലഹരി നഗരത്തിലെത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംശയം തോന്നാതിരിക്കാൻ യുവതിയുടെ പേരിൽ ലോഡ്ജിൽ മുറിയെടുത്ത്, എംഡിഎംഎ ചെറിയ പാക്കറ്റുകളാക്കി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി.

ബീച്ചുകളും മാളുകളും ഉൾപ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ യുവജനങ്ങളുടെ സാന്നിധ്യം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, കർശന പരിശോധനയാണ് ഡാൻസാഫ് സംഘം നഗരത്തിൽ തുടരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഡാൻസാഫ് എസ് ഐ മനോജ് എടയടത്ത്, എ എസ് ഐ അഖിലേഷ് കെ, എസ് സി പി ഓ സുനോജ്, സിപിഎം മാരായ സരുൺകുമാർ, ദി നീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത് ചേവായൂർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ ഏലിയാസ് വി. കെ, ബിജു. എ വി, എ എസ് ഐ മാരായ, ജമീല ഇ, ജയശ്രീ എം.വി , സിപിഓ മാരായ ശ്രുതി. പി, ഫസൽ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *