കണ്ണൂരിൽ അമ്മയുടെ ജീവനെടുത്ത് മകൻ. പേരാവൂർ കൊളക്കാടാണ് നാടിനെ നടുക്കിയ സംഭവം. താന്നിക്കുന്നിലെ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക ശേഷം വീട്ടിൽ തന്നെ തുടർന്ന ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നാണ് വിവരം. ഗീതമ്മയുമായുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി അയൽവാസികള്‍ പറയുന്നു. വീട്ടിൽ നിന്ന് ഗീതമ്മയുടെ നിലവിളികേട്ട അയൽക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതി ലഹരിമരുന്നിന് അടിമയായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നു എന്നാണ് വിവരം.
