കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. വി.ഡി. സതീശനെ പിന്തുണച്ച് ആലുവ തോട്ടുമുഖത്ത് സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ബോർഡാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ‘യുഡിഎഫ് ജയിക്കും സതീശൻ നയിക്കും‘ എന്നെഴുതിയ ഫ്ലക്സ് ബോർഡാണ് ഒരു കെട്ടിടത്തിന് മുകളിൽ ഉയർന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികൾ തമ്മിലുള്ള സൈബർ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ പരസ്യമായ നീക്കം. മുതിർന്ന നേതാക്കൾ പരസ്യ പ്രതികരണത്തിന് തയ്യാറാകുന്നില്ലെങ്കിലും, അണിയറയിൽ നിയുക്ത എംഎൽഎമാരുടെ പിന്തുണ ഉറപ്പിക്കാൻ മൂന്ന് പക്ഷങ്ങളും സജീവമാണ്.

അതേസമയം, കോൺഗ്രസിലെ ഈ തർക്കങ്ങളിൽ യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന ലീഗ് നേതൃയോഗത്തിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യും. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഇത്തരം നീക്കങ്ങൾക്ക് തടയിടണമെന്ന നിലപാടിലാണ് ലീഗ് നേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *